റിയാദ് :ഒക്ടോബർ മാസം ലോകമെമ്പാടും സ്തനാർബുദ ബോധവത്കരണ മാസമായി ആചരിച്ചു വരുന്ന സാഹചര്യത്തിൽ മുജാഹിദ് ഗേൾസ് മൂവ്മെന്റ്(എം.ജി.എം) റിയാദ് ബ്രോഷർ പുറത്തിറക്കി.
രോഗാവസ്ഥയെ കുറിച്ചുള്ള ബോധവത്കരണവും മുൻകരുതലുകളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വനിതാ വിഭാഗമായ എം.ജി.എം പരിപാടി ആസൂത്രണം ചെയ്തത്.
സ്തനാർബുദത്തെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ,മുൻകരുതലുകൾ, പരിശോധനാ മാർഗങ്ങൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഉൾപെടുത്തിയാണ് ബ്രോഷർ തയ്യാറാക്കിയത്.സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ എം.ജി.എം പ്രസിഡന്റ് നൗഷില ഹബീബ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപിക സജീഹക്ക് ബ്രോഷറിന്റെ കോപ്പി നൽകി പ്രകാശനം നിർവഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group