ജിദ്ദ: ജിദ്ദ ഹയ്യ നഹദയിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കാസർകോഡ് പുത്തിംഗ അംഗടിമൊഗരു സ്വദേശി കമ്മാണ്ടലം മുഹമ്മദ് സൂപ്പി ജിദ്ദയിൽ നിര്യാതനായി. താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മുപ്പത് വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. മൃതദേഹം കിങ്ങ്ഫഹദ് ആശുപത്രി മോർച്ചറിയിൽ. മരണാനന്തര കർമ്മങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്. ഭാര്യ- താഹിറ മക്കൾ- സുഹൈൽ(യു.കെ) സാഹിബ, സൗദത്ത്, സമഹ, സുമൈൽ. മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group