ജിദ്ദ:പുതുവത്സരത്തോടനുബന്ധിച്ച് കൊണ്ടോട്ടി സെന്റർ ജിദ്ദ ഹറാസാത്ത് വില്ലയിൽ വിവിധ കലാ,കായിക പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളുടെയും,സ്ത്രീകളുടേയും,മുതിർന്നവരുടേയും വിവിധ മത്സരങ്ങളും അരങ്ങേറി. മ്യൂസിക് ചെയർ,ലൈംസ്പൂൺ,ഗ്ലാസ് കലക്ഷൻ,പായസ മത്സരം,ഗാനമേള എന്നിവയും പരിപാടികൾക്കു മിഴിവേകി. സലീം മധുവായിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു.
സൗദി ബാഡ്മിന്റൺ അണ്ടർ17 ചാമ്പ്യനായ കൊണ്ടോട്ടി മേലങ്ങാടി സ്വദേശിനിയും,ഇത്തിഹാദ് ടീം അംഗവുമായ ആമിന റിഹാം കൊമ്മേരിക്ക് ഉപഹാരം നൽകി. കബീർ കൊണ്ടോട്ടി ഉപഹാരം നൽകി. പായസ മത്സരത്തിൽ റഷീദ നംഷീർ ഒന്നാം സ്ഥാനവും, സക്കീന അബ്ദുറഹ്മാൻ രണ്ടാം സ്ഥാനവും,സഫിയ റഫീഖ് മൂന്നാംസ്ഥാനവും നേടി. ഗഫൂർ ചുണ്ടക്കാടൻ,എ.ടി.ബാവതങ്ങൾ,ഹസ്സൻ കൊണ്ടോട്ടി,ശംസു പള്ളത്തിൽ,ഇർഷാദ് കളത്തിങ്ങൽ,ശരീഫ് നീറാട്,സലീം നാണി മക്ക,ജംഷി കടവണ്ടി, മുഷ്താഖ് മധുവായി എന്നിവർ സംസാരിച്ചു. നൂഹ് ബീമാപള്ളി ,ഹാരിസ് കിളിനാടൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.പി.സി. അബൂബക്കർ,
അഷ്റഫ് കൊട്ടേൽസ്,റഹീസ് ചേനങ്ങാടൻ,അബ്ദുറഹ്മാൻ നീറാട്,റഫീഖ് മധുവായി, എ.ടി.നസ്റുതങ്ങൾ,എ.ടി റഫിഖലി തങ്ങൾ, ലത്തീഫ് മക്ക,നംഷീർ കൊണ്ടോട്ടി,ഇസ്മായിൽ നെടിയിരുപ്പ്,ശാലു വാഴയൂർ,അൻസാർ,റിയാസ്,ഹിദായത്ത് ചേനങ്ങാടൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.