ജിദ്ദ- വയനാട് (ലോകസഭ), പാലക്കാട് – ചേലക്കര (നിയമസഭ) ഉപതെരെഞ്ഞെടുപ്പുകളുടെ പ്രചാരണാർത്ഥം ജിദ്ദ കെ.എം.സി.സി കൺവെൻഷൻ സംഘടിപ്പിച്ചു. നാട്ടിലെ കുടുംബങ്ങൾക്ക് നേരിട്ട് വോട്ടഭ്യർത്ഥിക്കാൻ വോട്ടിനൊരു കോൾ നടത്താൻ കൺവെൻഷൻ ആഹ്വാനം ചെയ്‌തു. സി.പിഎമ്മിന്റെ നേതൃത്വത്തിൽ ബിജെപിയുമായി പരസ്യബാന്ധവമാണ് പാലക്കാട് നടക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. യു.ഡി.എഫിനെ ശിഥിലമാക്കാൻ വർഗീയ കക്ഷികളെ ഉപയോഗപ്പെടുത്തുകയാണ്. യു.ഡി.എഫിനും ഇന്ത്യാ മുന്നണിക്കും കൂടുതൽ ശക്തിപകരുന്ന തെരെഞ്ഞടുപ്പായി ഇതുമാറുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി സൗദി നാഷണൽ സെക്രട്ടറി നാസർ എടവനക്കാട് ഉദ്ഘാടനം ചെയ്തു. സി.കെ റസാഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി നേതാക്കളായ ഹകീം പാറക്കൽ, ഇസ്മായിൽ എന്നിവർ സംബന്ധിച്ചു. സാദിഖ് അലി ചെർപ്പുളശ്ശേരി, ഇസ്‌ഹാഖ് പൂണ്ടോളി, വിപി അബ്ദുറഹിമാൻ, നാസർ മച്ചിങ്ങൽ, ഹുസ്സൈൻ കരിങ്കറ, ലത്തീഫ് വെള്ളമുണ്ട, ജലാൽ തേഞ്ഞിപ്പലം, ഇബ്രാഹിം കൊല്ലി, ഹബീബ് പട്ടാമ്പി, അബൂട്ടി നിലമ്പൂർ, മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, മൊയ്‌തീൻ കുട്ടി കാവനൂർ, ശരീഫ് തിരുവമ്പാടി, റഫീഖ് കരുളായി, യൂനുസ് പേരൂർ തുടങ്ങിയവർ സംസാരിച്ചു.