കണ്ണൂർ – എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നിൽ ഓരോ ദേശീയ മാധ്യമങ്ങൾക്കും ചില രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. എക്സിറ്റ് പോൾ ഫലങ്ങളിൽ അതാണ് പ്രതിഫലിച്ചത്. എക്സിറ്റ് പോൾ തെറ്റിയ ചരിത്രങ്ങളും ഉണ്ട്. കേരളത്തിൽ കോൺഗ്രസ് 20ൽ 20 സീറ്റും നേടുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു.
എക്സിറ്റ് പോളിൽ വിശ്വാസമില്ല. എക്സിറ്റ് പോൾ സർവേ ഫലങ്ങൾ യാഥാർഥ്യമല്ല. ഓരോ പത്രമാധ്യമങ്ങളും അവരുടെ ഹിതത്തിനനുസരിച്ചാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. അതിൽ വിശ്വാസമില്ല.
കേരളത്തിൽ യുഡിഎഫ് തരംഗമാണ്. ബിജെപി ഒരിക്കലും അക്കൗണ്ട് തുറക്കില്ല. ബിജെപിക്ക് ഒരു സാധ്യതയുമില്ല. ബിജെപിക്ക് നോ എൻട്രി. മനസാ വാചാ കർമ്മണാ അവരെ കേരളത്തിൽ സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. – കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ റെക്കോഡ് ഭൂരിപക്ഷം നേടും. കണ്ണൂരിൽ വലിയ പ്രതീക്ഷയുണ്ട്. ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷ പ്രതീക്ഷയുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.