റിയാദ്- റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എല്ലാവര്‍ഷവും നല്‍കി വരുന്ന ജോജോഷി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സി.ബി.എസ്.ഇ പത്താം തരം ബോര്‍ഡ് പരീക്ഷയില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. റിയാദിലെ എല്ലാ ഇന്ത്യന്‍ സ്‌ക്കൂളുകളുടെ ഓഫീസുകളില്‍ നിന്നും അപേക്ഷ ഫോം ലഭിക്കുന്നതാണ്. അന്വേഷണങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും [email protected] എന്ന ഈ മെയില്‍ ബന്ധപ്പെടാവുന്നതാണെന്നും മെയ് 28 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതിയെന്നും സംഘാടകര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group