ജിദ്ദ- ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ അധ്യയന സമയത്തിൽ മാറ്റം വരുത്തി. ജൂൺ 23 മുതൽ ജൂലൈ നാലുവരെ കെ.ജി മുതൽ എട്ടാം ക്ലാസുവരെയുള്ള അധ്യയനം പൂർണ്ണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റും. ഒൻപതു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള ക്ലാസുകൾ ഓൺലൈനായും ഓഫ് ലൈനായും സംയോജിപ്പിച്ച് ഹൈബ്രിഡ് മോഡിൽ നടപ്പിലാക്കും.
ക്ലാസുകളുടെ വിശദമായ ഷെഡ്യൂൾ അതാത് ക്ലാസ് ടീച്ചർമാർ ഉടൻ അറിയിക്കും. താപനിലയിലെ ക്രമാതീതമായ വർദ്ധനവും വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം. ബലിപെരുന്നാൾ അവധിക്ക് ശേഷം തുറക്കുന്നതുമുതലാണ് പുതിയ സമയം നിലവിൽ വരിക.
രക്ഷിതാക്കൾ സഹകരിക്കണമെന്നും അധ്യാപകരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും സ്കൂൾ അധികൃതർ പ്രത്യാശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group