കയ്‌റോ- ഗാസയിലെ അല്‍ശിഫ ആശുപത്രി സമുച്ചയത്തില്‍ നടത്തിയ ഓപറേഷനില്‍ അഞ്ച് ഹമാസ് പ്രമുഖരെ പിടികൂടിയതായി ഇസ്രായില്‍ സേന അറിയിച്ചു. 140 ആയുധധാരികളായ ഹമാസ് സൈനികരെയും വധിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ഇസ്രായില്‍ സേന വാര്‍ത്ത പുറത്തുവിട്ടത്.
വെസ്റ്റ് ബാങ്കിലെ നാബില്‍സ് മേഖലയിലെ ഹമാസ് നേതാവായ അംറ് അസീദ, 2014ല്‍ മുന്ന് യുവതികളെ ത്ട്ടിക്കൊണ്ടുപോയ കേസിലെ മഹ്മൂദ് അല്‍ഖവാസ്മി, അമേരിക്കയില്‍ പ്രവര്‍ത്തനം ഏകോപിച്ചിരുന്ന ഹംദുല്ല ഹസന്‍ അലി എന്നിവരടക്കം ഗാസയിലും മറ്റും പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ഹമാസിന്റെയും ഹര്‍കതുല്‍ ജിഹാദിന്റെയും നേതാക്കളടക്കം 600 ലധികം ആയുധധാരികളെ അറസ്റ്റ് ചെയ്തു. പിടികൂടിയ ഹമാസ് നേതാക്കളെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുണ്ട്. അതേസമയം അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായില്‍ സേനയുടെ ആക്രമണം തുടരുകയാണ്. ഇവിടെ നിന്ന് നിരവധി ആയുധങ്ങളും രേഖകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ടാങ്കുകളും മറ്റുമായി ഇസ്രായീല്‍ സൈന്യം അല്‍ശിഫ ആശുപത്രി വളഞ്ഞത്.
അതേസമയം ഗാസ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ജോര്‍ദാന്‍, ഫലസ്തീന്‍, ഈജിപ്ത് രാജ്യങ്ങളിലെ മന്ത്രിതല യോഗം കയ്‌റോയില്‍ നടന്നുവരികയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group