Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 10
    Breaking:
    • ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം
    • റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
    • ഇസ്രായേൽ ആക്രമണം: ഗാസയിൽ ഏഴും വെസ്റ്റ് ബാങ്കിൽ ഒരാളും കൊല്ലപ്പെട്ടു
    • കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും
    • റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/10/2026 Football football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) സീസണായുള്ള 28 അംഗ സ്‌ക്വാഡിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ (ഞായർ) പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തിൽ ഇന്റർ കാശി എഫ്സിക്കെതിരെ നടക്കുന്ന എവേ മത്സരത്തോടെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസൺ പോരാട്ടങ്ങൾക്ക് തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് 5നാണ് മത്സരം.
    പരിചയസമ്പന്നരായ താരങ്ങളും ക്ലബ്ബിന്റെ വിശ്വസ്ത മുഖങ്ങളും പുതിയ സൈനിംഗുകളും ഒത്തുചേരുന്ന സന്തുലിതമായ ടീമുമായാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണെ നേരിടുന്നത്. ശക്തമായ ഇന്ത്യൻ യുവനിരയ്‌ക്കൊപ്പം മികച്ച വിദേശ താരങ്ങളും അണിനിരക്കുന്നതോടെ എല്ലാ പൊസിഷനുകളിലും ടീമിന് മികച്ച പകരക്കാരെയും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്.

    ഐ എസ് എല്ലിന് തുടക്കം; ആദ്യ ജയം ബംഗളൂരു എഫ് സിക്ക്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യ പരിശീലകനായി ചുമതലയേറ്റെടുത്ത ആഷ്ലി വെസ്റ്റ്വുഡിന്റെ കീഴിലാണ് ടീം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ടീം കാഴ്ച്ചവെച്ച മികച്ച പ്രകടനത്തിന്റെ തുടർച്ച ലക്ഷ്യമിട്ടാണ് വെസ്റ്റ്വുഡും സംഘവും ആദ്യ മത്സരത്തിന് ബൂട്ടുകെട്ടുന്നത്.
    ക്രിയേറ്റീവ് മിഡ്ഫീൽഡിൽ കളി മെനയാൻ അഡ്രിയാൻ ലൂണ തന്നെയാണ് പ്രധാന കരുത്ത്. മുന്നേറ്റനിരയിൽ വേഗതയും അപകടകരമായ പ്രഹരശേഷിയുമായി ആന്ദ്രെ ഗ്രീനും, ശാരീരികക്ഷമതയും ഗോൾ സ്‌കോറിംഗ് മികവുമുള്ള മോമോ യാൻസാനെയും, ഇന്ത്യൻ യുവതാരം മുഹമ്മദ് സനാനും അണിനിരക്കുന്നു. ഇവർക്കൊപ്പം ജെയിംസ് ബോൾട്ടൺ, നെബോജ്ഷ കൊസോവോച്ച് എന്നിവരുടെ സാന്നിധ്യവും ടീമിന് മുതൽക്കൂട്ടാകും.
    പ്രതിരോധക്കോട്ട കാക്കാൻ അനുഭവസമ്പന്നനായ ഗോൾകീപ്പർ അമരീന്ദർ സിംഗിനൊപ്പം ഹോർമിപാം റുയിവ, ബികാഷ് യുമനം, അമേയ് റണവാഡെ, ഫാലോ എൻഡിയായെ എന്നിവരും, മധ്യനിരയിൽ ഊർജ്ജസ്വലതയുമായി വിബിൻ മോഹനൻ, സാഹിൽ തവോറ എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി അണിനിരക്കും.

    സ്‌ക്വാഡ്

    • ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, അർഷ് അൻവർ ഷെയ്ഖ്, അൽ സാബിത്ത്
    • പ്രതിരോധ നിര: സന്ദീപ് സിംഗ്, ഹോർമിപാം റുയിവ, ജെയിംസ് ബോൾട്ടൺ, ജഗന്നാഥ് ജയൻ, ഐബൻ ഡോഹ്ലിംഗ്, ബികാഷ് യുമനം, ഫാലോ എൻഡിയായെ, നവോച്ച സിംഗ് ഹുയിഡ്രോം, അമേയ് റണവാഡെ, സുമിത് ശർമ്മ
    • മധ്യനിര: ഫ്രെഡി ലല്ലാവ്മൗമ, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ, സാഹിൽ തവോറ, പോൾ റാംഫാങ്‌സൗവ, നെബോജ്ഷ കൊസോവിച്ച്, ജോയൽ ലാൽറമെങ്മാവിയ, എബിൻദാസ് യേശുദാസൻ
    • മുന്നേറ്റ നിര: കൊറൗ സിംഗ്, ആന്ദ്രെ ജെയ് ഗ്രീൻ, മുഹമ്മദ് സനാൻ, മുഹമ്മദ് യാസിർ, ശ്രീകുട്ടൻ എം.എസ്, റാംലുൻഛുങ്ങ, മോമോ യാൻസാനെ

    പരിശീലക സംഘം

    • ഹെഡ് കോച്ച്: ആഷ്ലി വെസ്റ്റ്വുഡ്
    • അസിസ്റ്റന്റ് മാനേജർ: ഹാസ്‌നി അൽജോഫ്രി
    • അസിസ്റ്റന്റ് കോച്ച്: അമിത് റാണ
    • ഗോൾകീപ്പിംഗ് കോച്ച്: ഫെലിക്‌സ് ഡിസൂസ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ISL ISL 2026-27 kerala balsters
    Latest News
    ഐ എസ് എൽ: 28 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി; നാളെ ഉദ്ഘാടന പോരാട്ടം
    10/10/2026
    റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
    10/10/2026
    ഇസ്രായേൽ ആക്രമണം: ഗാസയിൽ ഏഴും വെസ്റ്റ് ബാങ്കിൽ ഒരാളും കൊല്ലപ്പെട്ടു
    10/10/2026
    കുവൈത്തിൽ നായ വളർത്തലിന് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം; ലംഘിച്ചാൽ തടവും പിഴയും
    10/10/2026
    റിയാദ് വിമാനത്താവളത്തിൽനിന്നുള്ള മുഴുവൻ സർവീസുകളും നിർത്തിവെച്ചു,യാത്രക്കാര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം
    10/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.