മക്ക: മക്കയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നടത്തുന്ന ജനകീയ ഇഫ്താർ ഈ മാസം ഏഴിന് വെള്ളിയാഴ്ച മക്കയിലെ കാക്കിയ ഖസറുദ്ദീറ ഓഡിറ്റോറിയത്തിൽ നടക്കും. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും മാനവികതയുടേയും സന്ദേശം വിളിച്ചോതിയാണ് ഐ.ഒ.സി ജനകീയ ഇഫ്താർ സംഘടിപ്പിക്കുന്നത്.

മക്കയിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾ, മറ്റ് മേഖലകളിൽ ജോലിയെടുത്ത് വരുന്ന ഇന്ത്യൻ പ്രവാസികൾ, കുടുംബങ്ങൾ, ബിസിനസ് രംഗത്തേയും മക്കയിലെ പൊതുസമൂഹത്തിലേയും പ്രമുഖ വ്യക്തിത്വങ്ങൾ, സൗദി പൗരപ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് മുലാഖാത്ത് എന്ന പേരിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group