Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    • ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Edits Picks

    തൊഴിലാളികള്‍ക്കായി യു.എ.ഇ-ഇന്ത്യ സൗഹൃദ ആശുപത്രി സ്ഥാപിക്കും

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ11/04/2025 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: യു എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ചരിത്രപരമായ ഇന്ത്യാ സന്ദർശനത്തിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നായി തൊഴിലാളികള്‍ക്ക് യു.എ.ഇ-ഇന്ത്യ സൗഹൃദ ആശുപത്രി പ്രഖ്യാപിച്ചു. ദുബായ് ഹെൽത്തും ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റികളായി പ്രവർത്തിക്കുന്ന അഞ്ച് ഇന്ത്യൻ സംരംഭകരുടെ സംഘവും സംയുക്തമായിട്ടാണ് ആശുപത്രി സ്ഥാപിക്കുന്നത്.

    ബ്ലൂ കോളർ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയായിരിക്കും ദുബായിൽ പ്രവർത്തിക്കുന്നത്. മുംബൈയിൽ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സംരംഭകരും ദുബായ് ഹെൽത്തിന്‍റെ സിഇഒ ഡോ. അമർ ഷെരീഫുംഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കെഫ് ഹോൾഡിംഗ്‌സിന്‍റെ ചെയർമാൻ ഫൈസൽ കൊട്ടികോളൻ , അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നിലേഷ് വേദ്, ബ്യൂമെർക്ക് കോർപ്പറേഷന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സിദ്ധാർത്ഥ് ബാലചന്ദ്രൻ, ഇഎഫ്എസ് ഫെസിലിറ്റീസ് വൈസ് ചെയർമാൻ താരിഖ് ചൗഹാൻ, ട്രാൻസ്‌വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേശ് എസ് രാമകൃഷ്ണൻ എന്നിവരാണ് ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റിമാർ.

    യുഎഇ -ഇന്ത്യ ബിസിനസ് കൗൺസിൽ – യുഎഇ ചാപ്റ്റർ അംഗങ്ങളാണ് ഈ സംരംഭകർ. ഷെയ്ഖ് ഹംദാന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി വെർച്വൽ യുഎഇ-ഇന്ത്യ വ്യാപാര ഇടനാഴിയും പ്രഖ്യാപിച്ചിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ധാരണാപത്രങ്ങളിൽ ഷെയ്ഖ് ഹംദാനും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവച്ചു.

    മുംബൈയിൽ ദുബായ് ചേംബേഴ്സ് സംഘടിപ്പിച്ച പരിപാടിയിലാണ് ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.ഇന്ത്യയുടെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ അടിസ്ഥാന സൗകര്യ, കൺസൾട്ടൻസി, എഞ്ചിനീയറിംഗ് സ്ഥാപനമായ ആർഐടിഇഎസുമായി ഡിപി വേൾഡ് ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡിപി വേൾഡിന്‍റെ ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായം, ആർഐടിഇഎസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ മിത്തൽ എന്നിവർ ഒപ്പുവച്ച ഈ കരാർ, പ്രതിരോധ ശേഷിയുള്ളതും സാങ്കേതിക തികവുള്ളതുമായ വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും ആധുനിക ലോജിസ്റ്റിക്സും സമുദ്ര ശേഷികളും മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hospital UAE
    Latest News
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025
    സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    29/06/2025
    ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.