കോഴിക്കോട്- ദർശന ടി വി യിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ “ഇനാഫ് കുട്ടിക്കുപ്പായം ” സീസൺ 7ന്റെ ഉദ്ഘാടനം അടുത്ത ശനിഴാഴ്ച ( 13-7-2024) വൈകിട്ട് ആറിന് കോഴിക്കോട് കോവൂരിലുള്ള പി.കൃഷ്ണപിളള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ പത്മശ്രീ – കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിക്കും. ഇന്ത്യൻ നാഷണൽ ലീഗിന്റെ സാംസ്കാരിക സംഘടനയായ ഇനാഫാ (ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് ഫോറം)ണ് കുട്ടിക്കുപ്പായം ഏഴാം സീസൺ ഉദ്ഘാടനം ചെയ്യുന്നത്. ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമദ് ദേവർ കോവിൽ എം.എൽ.എയും മുതിർന്ന മാധ്യമ പ്രവർത്തകനും,പാർട്ടി ജനറൽ സെക്രട്ടറിയുമായ കാസിം ഇരിക്കൂർ, ട്രഷറർ ബി. ഹംസ ഹാജി അടക്കമുള്ള നേതാക്കൾ സംബന്ധിക്കും.
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സാംസ്കാരിക സംഘടന ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോക്ക് നേതൃത്വം നൽകി, ടെലികാസ്റ്റ് ചെയ്യുന്നതെന്ന് ഇനാഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അക്റം, ജനറൽ സെക്രട്ടറി ഹാഷിം അരിയിൽ എന്നിവർ അറിയിച്ചു.