തിരുപ്പൂർ- തിരുപ്പൂരിലെ ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവമായി ഇടപെടുന്ന ദ റീച്ച് ഫൗണ്ടേഷൻ തിരൂപ്പൂരിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാൽ കോടിയുടെ റിലീഫ് പ്രവർത്തനങ്ങളാണ് തിരുപ്പൂരിൽ ടി.ആർ.എഫ് നടത്തിയത്. സ്ട്രീറ്റ് ഫുഡ് സപ്ലൈ, ആശുപത്രിയിൽ കഴിയുന്നവർക്ക് സഹായം, പാവപ്പെട്ടവർക്ക് മാസാന്ത റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഫൗണ്ടേഷൻ നേതൃത്വം നൽകിയത്.
ഇഫ്താർ സംഗമം ടി.ആർ.എഫ് പ്രസിഡന്റ് പർവേഷ് ഉത്ഘാടനം ചെയ്തു.

കെ.സി മുനീർ ടി.ആർ.എഫിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരണം നടത്തി. റവ ഫാദർ അജിൻ കോശി, യൂസഫ് ഉസ്താദ് , ശ്രീകാന്ത് എന്നിവർ ആശംസയർപ്പിച്ചു. മുൻ സെക്രട്ടറി കെ.പി നൗഷാദ്,
അസ്ഹർ കുർദിഷ്, റഹീസ് മാഹി, അജിത് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു. സംഗമത്തോട് അനുബന്ധിച്ചു 600 ആളുകൾക്കു ഇഫ്താറും ഒരുക്കിയിരുന്നു.