ജിദ്ദ: നാടിനോടും സമൂഹത്തിനോടുമുള്ള ഉത്തരവാദിത്ത ബോധം മനുഷ്യനെ മികവുറ്റതാക്കുന്നുവെന്ന് ഐ.സി.എഫ് സൗദി നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം പറഞ്ഞു. “തല ഉയർത്തിപ്പിടിക്കാം” എന്ന ശീർഷകത്തിൽ ഒരു മാസക്കാലമായി നടന്ന അംഗത്വകാല പ്രവർത്തനങ്ങളുടെ തുടർച്ചയായി കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ.സി.എഫ് 70 യൂണിറ്റുകളുടെയും 12 ഡിവിഷനുകളുടെയും പുനഃസംഘടനക്ക് ശേഷം നടന്ന ജിദ്ദ റീജ്യണൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ പ്രസിഡണ്ട് ഹസ്സൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ റീജ്യണൽ കൗൺസിൽ ഐ സി എഫ് മക്ക പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ നഈമി വിഴിഞ്ഞം ഉദ്‌ഘാടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് സെൻട്രൽ സെക്രട്ടറിമാരായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ഹനീഫ പെരിന്തൽമണ്ണ, അബൂ മിസ്ബാഹ് ഐക്കരപ്പടി, മുഹ്‌യിദ്ധീൻ കുട്ടി സഖാഫി, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, അബ്ദുൾ ഗഫൂർ പുളിക്കൽ, സക്കീർ കൊണ്ടോട്ടി എന്നിവരും ഫിനാൻസ് റിപ്പോർട്ട് അഹ്മദ് കബീറും അവതരിപ്പിച്ചു. സൗദി നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, മക്ക പ്രൊവിൻസ് സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ എന്നിവർ പുനഃസംഘടനക്ക് നേതൃത്വം നൽകി.

നാഷണൽ എക്സിക്യൂട്ടീവ് അംഗം അബ്ദുറഹീം വണ്ടൂർ ,പ്രൊവിൻസ് നേതാക്കളായ മുഹമ്മദ് സഖാഫി ഉഗ്രപൂരം, തൽഹത്ത് കൊളത്തറ എന്നിവർ സന്നിഹിതരായിരുന്നു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : യഹ്‌യ ഖലീൽ നൂറാനി കണ്ണൂർ (പ്രസിഡണ്ട് ) സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പെരുവള്ളൂർ (ജനറൽ സെക്രട്ടറി) അഹ്മദ് കബീർ പെരുമണ്ണ (ഫിനാൻസ് സെക്രട്ടറി) മുഹ്‌യിദ്ധീൻ കുട്ടി സഖാഫി യൂണിവേഴ്‌സിറ്റി , അബ്ദുൽ കലാം അഹ്‌സനി കാരാത്തോട് , മുഹ്‌സിൻ സഖാഫി അഞ്ചച്ചവിടി (ഡെപ്യൂട്ടി പ്രസിഡണ്ടുമാർ ) സെക്രട്ടറിമാർ :- ഹനീഫ പെരിന്തൽമണ്ണ (സംഘടനാ & ട്രൈനിംഗ്) മൻസൂർ മാസ്റ്റർ മണ്ണാർക്കാട് (അഡ്മിൻ & ഐ ടി) അബ്ദുൽ റഷീദ് പന്തല്ലൂർ (പി ആർ & മീഡിയ), ഇബ്രാഹീം മുസ്‌ലിയാർ കോതമംഗലം (തസ്കിയ) അബ്ദുറസാഖ് കൂത്തുപറമ്പ്(വുമൺ എംപവർമെൻറ് ) യാസർ അറഫാത്ത് എ ആർ നഗർ (ഹാർമണി & എമിനന്സ്) സൈതലവി മാസ്റ്റർ കണ്ണമനഗലം (നോളജ്) അബ്ദുൽ ഗഫൂർ പുളിക്കൽ (മോറൽ എജുക്കേഷൻ) അഹമ്മദ് മുഹ് യിദ്ധീൻ വാഴക്കാട് (എക്കണോമിക്) സിയാദ് ബീമാപള്ളി(പബ്ലിക്കേഷൻ) മുഹമ്മദ് ഹനീഫ ബെർക്ക (വെൽഫെയർ & സർവീസ്) അബ്ദുറസാഖ് എടവണ്ണപ്പാറ(ടൂർ കോർഡിനേറ്റർ). റീജ്യണൽ സെനറ്റ് അംഗങ്ങളെയും മക്ക ചാപ്റ്റർ കൗൺസിലർമാരേയും പ്രഖ്യാപിച്ചു. റീജ്യണൽ സെനറ്റ് അംഗങ്ങളെയും മക്ക ചാപ്റ്റർ കൗൺസിലർമാരേയും കൗൺസിലിൽ പ്രഖ്യാപിച്ചു.