ന്യൂദൽഹി- കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം. ദൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയനെ ദൽഹി പോലീസ് മൂന്നു മണിക്കൂറിലേറെ ദൽഹിയിൽ വാഹനത്തിൽ കറക്കിയിരുന്നു. സമയത്ത് മരുന്നും ഭക്ഷണവും കഴിക്കാൻ സാധിക്കാത്തതോടെ പിണറായി വിജയന്റെ ആരോഗ്യം മോശമാകുകയായിരുന്നു. ഏതാനും സമയത്തിന് ശേഷം പിണറായി വിജയനെ ആശുപത്രിയിലേക്ക് മാറ്റും.
അതിനിടെ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വലിയ ക്രൂരതയാണ് ദൽഹിയിൽ പോലീസ് പ്രതിഷേധക്കാരോട് സ്വീകരിക്കുന്നത്. നിരവധി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.എം ദേശീയ സെക്രട്ടറി എം.എ ബേബിയെ പോലീസ് റോഡിൽ വലിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡുകളിൽ മാലിന്യം തള്ളുന്ന ഉദ്യോഗസ്ഥരുടെ വീഡിയോയും പുറത്തുവന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







