ദമാം: അൽ കോബാർ യുണൈറ്റഡ് ഫുട്‍ബോൾ ക്ലബിന്റെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാലപ്പ് യു.എഫ്സി. ഫുട്‍ബോൾ മേളയുടെ ലോഗോ പ്രകാശന ചടങ്ങും പ്രൈസ് മണി പ്രഖ്യാപനവും സംഘടിപ്പിച്ചു. ചടങ്ങിൽ ദമാമിലെ ഫുട്‍ബോൾ ക്ലബ് സംഘാടകരും കളിക്കാരും പങ്കെടുത്തു. ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ പ്രസിഡന്റ് ശമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. യു.എഫ്സി. പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട് അധ്യക്ഷനായിരുന്നു. അൽ കോബാർ റാക്കയിലെ അൽ അൽ നഹ്ദ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ കിക്കോഫ് നവംബർ 15 ന് നടക്കും.
പ്രമുഖ ഇന്ത്യൻ ഇന്റർ നാഷണൽ താരം അനസ് എടത്തൊടിക കിക്കോഫ് നിർവ്വഹിക്കും. ഫുട്‍ബോൾ മേള ലോഗോ പ്രകാശനം ഗാലപ്പ് സൗദി എം.ഡി ഹകീം തെക്കിൽ ഡിഫ പ്രസിഡന്റ് ശമീർ കൊടിയത്തൂരിന് നൽകി നിർവ്വഹിച്ചു. വിജയികൾക്കുള്ള പ്രൈസ് മണി പ്രഖ്യാപനം സിഫ്‌കോ പ്രസിഡന്റ് ഹിഫ്‌സുറഹ്മാൻ, ഡിഫ ജന: സെക്രട്ടറി റഷീദ് മാളിയേക്കൽ, ഡിഫ രക്ഷാധികാരി റഫീഖ് കൂട്ടിലങ്ങാടി എന്നിവർ നിർവ്വഹിച്ചു. കൂപ്പൺ പ്രകാശനം ഡിഫ രക്ഷാധികാരി സകീർ വള്ളക്കടവ്, മുജീബ് കൊളത്തൂർ, ഖാദർ അണങ്കൂർ, ലിയാക്കത്ത് കരങ്ങാടൻ, ജൗഹർ കുനിയിൽ, റാസിഖ് വള്ളിക്കുന്ന് എന്നിവർ നിർവ്വഹിച്ചു.
ടൂർണമെന്റിന്റെ ഫിക്‌സചർ ക്രമീകരണത്തിന് ശരീഫ് മാണൂർ, ഷബീർ ആക്കോട് എന്നിവർ നേതൃത്വം നൽകി. യു എഫ് ടീമിന്റെ ജേഴ്‌സി പ്രകാശനം ഹകീം തെക്കിൽ ടീമ് ക്യാപ്റ്റൻ നിജാസിന് നൽകി നിർവ്വഹിച്ചു.
ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ മുജീബ് കളത്തിൽ സ്വാഗതവും ക്ലബ് ജനറൽ സെക്രട്ടറി ഫൈസൽ എടത്തനാട്ടുകര നന്ദിയും പറഞ്ഞു. മുഹമ്മദ് നിഷാദ്, റഹീം അലനല്ലൂർ, ജംഷീർ കാർത്തിക, ലെഷിൻ മണ്ണാർക്കാട്, ഫൈസൽ വട്ടാര, ഫൈസൽ കാളികാവ്, ഫസൽ കാളികാവ്, ഷംസീർ കിഴക്കത്ത്, റിസ്‌വാൻ പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.