റിയാദ് – റിയാദ്, തബൂക്ക് പ്രവിശ്യകളില്‍ ഏതാനും ചികിത്സാ പിഴവുകള്‍ വരുത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് വിദേശ ഡെന്റല്‍ ഡോക്ടര്‍ക്ക് ആരോഗ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.
രോഗികളുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിൽ ഹെല്‍ത്ത് പ്രൊഫഷന്‍സ് പ്രാക്ടീസ് നിയമവും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ച് ഡോക്ടര്‍ തന്റെ സ്‌പെഷ്യാലിറ്റി അധികാര പരിധി ലംഘിച്ച് ഡെന്റല്‍ പ്രോസ്തറ്റിക്‌സും ഇംപ്ലാന്റുകളും നടത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group