ജിദ്ദ- ഏറനാട് മണ്ഡലം കെ.എം.സി.സി ഫുട്ബോൾ ടീം (ചിക്കൻ കോർണർ ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി) ലോഞ്ചിങ്ങിന്റെയും, ജേഴ്‌സി പ്രകാശനത്തിന്റെയും ഉദ്ഘാടനം ഷറഫിയ സഫയർ റെസ്റ്ററന്റിൽ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് നിർവഹിച്ചു.
ജനറൽ സെക്രട്രറി നാണി ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് സൈതലവി പുളിയങ്കോട്, ഏറനാട് മണ്ഡലം കെ.എം.സി.സി ചെയർമാൻ അഷ്‌റഫ് കിഴുപറമ്പ് എന്നിവർ സംസാരിച്ചു. ഇസ്മായിൽ മുണ്ടുപറമ്പ്, നാണി ഇസഹാക്ക് എന്നിവർ മണ്ഡലത്തിന്റ ജേഴ്‌സി അഷ്‌റഫ് കിഴുപറമ്പ്, ഫസലുറഹ്മാന് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി കാവനൂർ സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി സുനീർ എക്കാപറമ്പ് നന്ദിയും പറഞ്ഞു. ബക്കർ പുളിയങ്കോട്, അലി പത്തനാപുരം, മുജീബ് വെള്ളേരി,അനസ് ചാലിയാർ എന്നിവർ നേതൃത്വം നൽകി.