കോഴിക്കോട്: വീട്ടിൽ കളിക്കുന്നതിനിടെ കെ.എസ്.ഇ.ബി ടവർ ലൈനിൽ നിന്ന് ഷോക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി മാലിക്കാണ് മരിച്ചത്.
ആറുദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ ദാരുണമായ മരണം. വീടിന്റെ ടെറസിൽ കളിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന വയർ മുകളിൽ കൂടി കടന്നുപോകുന്ന 110 കെ.വി ലൈനിൽ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group