Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Edits Picks

    ദമാം വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചു, ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി സ്തംഭിച്ചത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി. വൈദ്യുതി സ്തംഭനം യാത്രക്കാരുടെ നടപടിക്രമങ്ങളെ ബാധിച്ചു. ചില അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. പ്രധാന സംവിധാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ലെങ്കിലും വൈദ്യുതി സ്തംഭനം ജീവനക്കാരില്‍ അധിക സമ്മര്‍ദം ചെലുത്തി.

    യാത്രക്കാരുടെ ആഗമന, നിര്‍ഗമന ഏരിയകളിലാണ് വൈദ്യുതി തടസ്സം പ്രധാനമായും നേരിട്ടത്. ഇതേ തുടര്‍ന്ന് ബദല്‍ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. അന്താരാഷ്ട്ര ആഗമന ഹാളിലാണ് വൈദ്യുതി മുടക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ്. ബാഗേജ് ക്ലെയിം ഏരിയയിലേക്ക് നയിക്കുന്ന അന്താരാഷ്ട്ര ടെര്‍മിനലിന്റെ പ്രവേശന കവാടത്തില്‍ ഹാന്‍ഡ് ലഗേജ് പരിശോധനാ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായി. കസ്റ്റംസില്‍ വലിയ ബാഗുകള്‍ക്കായി നിയുക്തമാക്കിയിരിക്കുന്ന ഉപകരണങ്ങളിലേക്ക് ഹാന്‍ഡ് ബാഗുകളുടെ പരിശോധന തിരിച്ചുവിടാന്‍ ഇത് ബന്ധപ്പെട്ട അധികൃതരെ നിര്‍ബന്ധിതരാക്കി. ഇത് ജീവനക്കാര്‍ക്ക് അധിക ഭാരം സൃഷ്ടിക്കാനും യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് സമയം വര്‍ധിക്കാനും കാരണമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വൈദ്യുതി തടസ്സം പുറം ഡിപ്പാര്‍ച്ചര്‍ ഹാളിലേക്കും വ്യാപിച്ചു. എസ്‌കലേറ്ററുകള്‍ പ്രവര്‍ത്തനരഹിതമായത് യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് പ്രായമായവര്‍ക്കും ഭാരമേറിയ ലഗേജുള്ളവര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. പെട്ടെന്നുള്ള വൈദ്യുതി സ്തംഭനത്തിന്റെ കാരണങ്ങളോ വൈദ്യുതി പുനഃസ്ഥാപിക്കാനും സേവനങ്ങള്‍ പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാനും പ്രതീക്ഷിക്കുന്ന സമയപരിധിയോ വ്യക്തമാക്കി വിമാനത്താവള അധികൃതരില്‍ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. തകരാറ് വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് യാത്രക്കാരും വിമാനത്താവള ജീവനക്കാരും പ്രതീക്ഷിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025
    വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version