ജിദ്ദ – സൗദി, യു.എ.ഇ അതിര്‍ത്തിക്കു സമീപം യു.എ.ഇയില്‍ ഭൂകമ്പം രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സൗദി, യു.എ.ഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യു.എ.ഇയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 3.44 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
സൗദി ജിയോളജിക്കല്‍ സര്‍വേക്കു കീഴിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല നിലയങ്ങള്‍ ഇന്നലെ രാത്രി 23:03:52 നാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പോസ്റ്റില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group