മസ്‌കത്ത്-മയക്കുമരുന്നും ലഹരി വസ്തുക്കളും തടയുന്ന പദ്ധതികളുടെ ഭാഗമായി ഒമാനില്‍ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനകളില്‍ മാരക മയക്കുമരുന്നുകളുമായി സ്വദേശികള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റിലായി. ഒമാന്‍ ജനറല്‍ ഡയരക്ടറേറ്റ് ഫോര്‍ കോംപാറ്റിംഗ് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സറ്റാന്‍സസ് നേതൃത്വത്തില്‍ സൗത്ത് ബതീനാ പൊലീസ് ഗവര്‍ണ്ണറേറ്റ് പരിധിയില്‍ നിന്ന് 150 കിലോ മെത്താംഫെറ്റാമൈന്‍ (ക്രിസില്‍ മെത്ത് അല്ലെങ്കില്‍ സ്പീഡ്) മാരക മയക്കുമരുന്നുമായി 2 ഏഷ്യക്കാരെയാണ് പിടികൂടിയത്. ഇവര്‍ പാക്കിസ്ഥാനി പൗരന്മാരാണെന്നും അല്‍ബര്‍കയില്‍ നിന്നാണ് പിടികൂടിയതെന്നും ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്ക് അന്തര്‍ദേശീയ മയക്കുമരുന്നു മാഫിയകളുമായി ബന്ധമുള്ളതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ നോര്‍ത്ത് ബാതിന പൊലീസ് സ്റ്റേഷന്‍ നേതൃത്വത്തിലുള്ള ആന്റി-നാര്‍ക്കോട്ടിക്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വകുപ്പ് സോഹാര്‍, സഹാം എന്നിവിടങ്ങളില്‍ നിന്ന് നാല് സ്വദേശികളേയും ഇതേ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. ഇവര്‍ വശവും വലിയ അളവില്‍ മെത്താംഫെറ്റാമൈനും മറ്റു ചില സൈക്കോട്രോപിക് ഗുളികകളും കൈവശം ഉണ്ടായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരേയും നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ 5.3 കിലോ കഞ്ചാവുമായി ഒരു ഇന്ത്യന്‍ പൗരനെ മസ്‌കത്ത് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു.