അറാര്‍ – ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി വനിതക്ക് അറാറിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന് ഖാലിദ് ബിന്‍ ഖുറൈബാന് ബിന്‍ ഥുനയ്യാന് അല്‍ശമ്മരിയെ കൊലപ്പെടുത്തിയ വുദൈഹാ ബിന്ത് അബ്ദുല്ല ബിന്‍ ഥുനയ്യാന് അല്ശമ്മരിക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
മയക്കുമരുന്ന് കടത്ത് പ്രതിയായ മറ്റൊരു സൗദി പൗരന് അല്‍ജൗഫിലും വധശിക്ഷ നടപ്പാക്കി. വിദേശത്തു നിന്ന് ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സാലിം ബിന്‍ സല്മാന് ബിന്‍ ഈദ് അല്അതവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group