കണ്ണൂർ: സി.പി.എം പ്രവർത്തകനായ കൊലക്കേസ് പ്രതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി പയഞ്ചേരിയിലെ വാഴക്കാടൻ വിനീഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിട്ടി സൈനുദ്ദീൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വിനീഷ് പരോൾ അവസാനിച്ച് നാളെ ജയിലിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group