വടകര- കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി പാലക്കാട് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഷാഫി പറമ്പിൽ നാളെയെത്തും. നാളെ വൈകുന്നേരം 4 മണിയോടെ വടകര പുതിയ സ്റ്റാന്റ് പരിസരത്ത് ഷാഫി പറമ്പിലിന് പ്രവർത്തകർ വമ്പൻ സ്വീകരണമൊരുക്കും. തുടർന്ന് യു.ഡി.എഫ്‌കോ കൺവൻഷൻ നടക്കുന്ന കോട്ടപ്പിലേക്ക് റോഡ്‌ഷോയായി ആനയിക്കും.
പ്രചരണ രംഗത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചർ ഏറെ മുന്നിലാണ്. അതിനാൽ ഇനിയുള്ള ഓരോ നിമിഷവും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് വടകര മണ്ഡലത്തിന്റെ ഓരോ കോണിലുമെത്തി പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് യു.ഡി.എഫ് തീരുമാനം. മാഹിയിലാണ് ഭാര്യയുടെ വീട് എന്നതിനാൽ ഷാഫിക്ക് വടകര അപരിചിത സ്ഥലമല്ല. ട്രെയിൻ വഴിയും റേഡ് വഴിയും വടകരയിലൂടെ കടന്നുപോകുന്നയാളാണ് ഷാഫി. പട്ടാമ്പി കോളേജിലെ യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനം മുതൽ തുടങ്ങിയ മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത ഷാഫി അതേ പ്രതീക്ഷയോടെയാണ് ആദ്യ ലോക്‌സഭാ മത്സരത്തെയും നേരിടുന്നത്. ആദ്യ ഘട്ടപര്യടന പരിപാടിയുടെ ഒരുക്കങ്ങൾ ക്രമീകരിക്കുകയാണ് നേതാക്കൾ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group