മഞ്ചേരി- പുല്ലാഞ്ചേരി എ.എം.എൽപി സ്കൂളിൽ “നല്ല കുട്ടി വീട്ടിലും നാട്ടിലും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഠനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന പുതിയ കാല സാഹചര്യങ്ങളെക്കുറിച്ച് അവബോധം നൽകുന്ന തരത്തിലായിരുന്നു പരിപാടികൾ. വാർഡ് കൗൺസിലർ സമീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ജാഫർ പുല്ലഞ്ചേരി അധ്യക്ഷത വഹിച്ചു.
മജീഷ്യനും സാമൂഹ്യ പ്രവർത്തകനും രാഷ്ട്ര വിഭൂഷൻ പുരസ്കാര ജേതാവുമായ ഹംസ മലയിൽ മയക്കു മരുന്നിൻ്റെ പരിണിത ഫലങ്ങൾ തൻ്റെ മായാജാല പ്രകടനങ്ങളിലൂടെ അവതരിപ്പിച്ചു. കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഉസ്മാൻ ഇരുമ്പുഴി മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിൻ്റെ കാർട്ടൂൺ പ്രദർശനം കുട്ടികളേയും രക്ഷിതാക്കളെയും ആകർഷിച്ചു. എസ്.ആർ.ജി കൺവീനർ റീന ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അസീസ് മാഷ് എന്നിവർ പ്രസംഗിച്ചു.