എടപ്പാൾ- ഫുട്ബോൾ ഇതിഹാസം മെസ്സി യോടുള്ള കടുത്ത ആരാധന വിദ്യാർത്ഥിയുടെ ജന്മദിന കേക്കിലും പ്രതിഫലിച്ചു. മധുരത്തിൽ മെഴുകിയ മെസ്സിയുടെ ജേഴ്സി അണിഞ്ഞ ചിത്രം ആലേഖനം ചെയ്ത ജന്മദിന കേക്ക് മുറിച്ചപ്പോൾ വിദ്യാർഥിയുടെ മെസ്സിയോടുള്ള കമ്പം പറഞ്ഞു തീർക്കാൻ ആവുന്നതല്ല. അണ്ണക്കമ്പാട് വെറുർ എ യു .പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ജെൻസറാണ് തന്റെ ജന്മദിന കേക്കിൽ മെസ്സിയോടുള്ള ആരാധന എടുത്തു കാട്ടിയത്.

ജന്മദിനം അടുത്തു വന്നതോടെ കേക്ക് മെസ്സിയുടെ ചിത്രത്തിൽ തീർത്തുതാകണമെന്ന മോഹം രക്ഷിതാക്കളോട് പങ്കുവെക്കുകയായിരുന്നു. മെസ്സിയുടെ ജേഴ്സി അണിഞ്ഞ് നടക്കുന്നതിൽ ഏറെ തല്പരനാണ് വിദ്യാർത്ഥി. കേക്കിനു മുകളിൽ ജേഴ്സി അണിഞ്ഞ് ചിരിച്ചു നിൽക്കുന്ന മെസ്സിയുടെ ഫോട്ടോ കണ്ടതോടെയാണ് വിദ്യാർത്ഥി പൂർണ്ണ തൃപ്തനായത്. ബഷീർ അണ്ണക്കമ്പാട്-സുൽഫീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ജെൻസർ.