ലണ്ടൻ – ബീഫും ബീഫ് അടങ്ങിയ മറ്റു ഭക്ഷണങ്ങളും വില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലെ റെസ്റ്റോറന്റില്‍ അഴിഞ്ഞാടിയ വർഗീയ വാദികളെ പൊതിരെ തല്ലി റെസ്റ്റോറന്റ് ഉടമ. ബ്രിട്ടനിലെ ഷെഫീല്‍ഡ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അബസീന്‍ ഡൈനര്‍ എന്ന് പേരുള്ള റെസ്റ്റോറന്റിലാണ് സംഭവം. ഒരു സംഘം റെസ്റ്റോറന്റില്‍ കയറി കൗണ്ടറിലെത്തി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ മെനുലിസ്റ്റ് പരിശോധിക്കുന്നതിനിടെയാണ് ബീഫും ബീഫ് അടങ്ങിയ ഭക്ഷണങ്ങളുമാണ് റെസ്റ്റോറന്റില്‍ കാര്യമായും വില്‍ക്കുന്നതെന്ന് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. തുടർന്ന് റെസ്‌റ്റോറന്റ് അടിച്ചുതകര്‍ക്കാനും ജീവനക്കാരെ ആക്രമിക്കാനും ശ്രമിക്കുകയായിരുന്നു.
സംഘം അക്രമം അഴിച്ചുവിട്ടതോടെ ഇരുമ്പ് ദണ്ഡ് കൈയിലേന്തി അകത്തു നിന്ന് ഓടിയെത്തിയ സ്ഥാപന ഉടമ സംഘത്തെ ശക്തമായി ചെറുക്കുകയും ദണ്ഡ് ഉപയോഗിച്ച് പൊതിരെ തല്ലുകയുമായിരുന്നു. കൂട്ടത്തില്‍ നേതാവായി ചമഞ്ഞ് ഇരുമ്പ് ദണ്ഡ് പിടിച്ചുവാങ്ങാന്‍ ശ്രമിച്ച യുവാവിന്റെ മുഖത്ത് റെസ്റ്റോറന്റ് ഉടമ ആവര്‍ത്തിച്ച് മുഷ്ഠിചുരുട്ടി ഊക്കോടെ ആഞ്ഞിടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.