കണ്ണൂർ- കണ്ണൂരിൽ എ.ഡി.എം നവീൻ കെ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ എ.ഡി.എമ്മിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. നവീനെതിരെ പ്രസംഗിച്ചിരുന്നു. സ്ഥലംമാറ്റം ലഭിച്ച നവീന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് നൽകിയ യാത്രയയപ്പ് യോഗത്തിലാണ് ദിവ്യ പ്രസംഗിച്ചത്. ദിവ്യയെ ഈ യോഗത്തിന് ക്ഷണിച്ചിരുന്നില്ല. വിളിക്കാതെ എത്തി ദിവ്യ, എ.ഡി.എമ്മിന് എതിരെ കടുത്ത വാക്കുകൾ പ്രയോഗിക്കുകയായിരുന്നു.
എ.ഡി.എം അഴിമതി നടത്തിയെന്നും പുതുതായി പോകുന്ന സ്ഥലത്ത് അത്തരത്തിൽ ജോലി ചെയ്യരുത് എന്നുമായിരുന്നു പ്രസംഗം. കണ്ണൂരിലെ പള്ളിക്കുന്ന് സ്കൂളിനോട് ചേർന്നുള്ള സർക്കാർ ക്വാർട്ടേഴ്സിലാണ് നീവൻ താസമിച്ചിരുന്നത്.
ജില്ലാ കലക്ടറേറ്റിൽ സംഘടിപ്പിച്ച യോഗത്തിലെത്തിയാണ് പി.പി ദിവ്യ എത്തി കടുത്ത വാക്കുകൾ ഉപയോഗിച്ചത്.