നാദാപുരം : പത്ത് വയസുകാരിയെ ലൈഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്കന് 79 വര്‍ഷം തടവും 1,12,000 രൂപ പിഴയും ശക്ഷ വിധിച്ചു. കാവിലുമ്പാറ മൊയിലോത്തറ തോട്ടക്കാട് വട്ടകൈത ബാലനെ(57)യാണ് നാദാപുരം ഫാസ്റ്റട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ നിരന്തരമായി ലൈംഗീകാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കുകയതായാണ് കേസ്.
കുട്ടിയുടെ സ്കൂള്‍ അധ്യാപിക ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് കേസെടുക്കുയായിരുന്നു. പ്രോസക്യൂഷന്റെ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. തൊട്ടില്‍പ്പാലം ഇന്‍സ്പക്ടര്‍ എം. ടി ജേക്കബ് സി.സി പി ഒ ദീപ,എന്നിവരരാണ് കേസന്വേഷിച്ചത്. പോസക്യൂഷന് വേണ്ടി സ്പെഷല്‍ പ്രസക്യൂട്ടര് മനോജ് അരൂര്‍ ഹാജരായി.