Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഗുരുതര സുരക്ഷാവീഴ്ച വെളിവാക്കി സിസിടിവി ദൃശ്യങ്ങൾ
    • ഇ പി അബ്ദുറഹ്‌മാന് നാട്ടിൽ ആദരം
    • തിരുവനന്തപുരത്ത് കൂട്‌ വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് നേരെ കടുവ ആക്രമണം
    • അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ മരിച്ചു
    • ഒമാനിൽ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ചു; രണ്ട് ഇന്ത്യൻ പൗരന്മാർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2025 Edits Picks Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം : ഭാസ്‌കര കാരണവർ വധക്കേസിൽ ഒന്നാം പ്രതി ഷെറിന് ജയിലിൽ തുടരേണ്ടിവരും. ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തൽകാലത്തേക്ക് മരവിപ്പിച്ചു. തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധവും ഷെറിൻ വീണ്ടും കേസിൽ പ്രതിയായതുമാണ് സർക്കാരിന്റെ മനംമാറ്റത്തിന് കാരണം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന്റെ ശിക്ഷ 14 വർഷമായി ഇളവ് ചെയ്യുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ വിശദീകരണം ചോദിക്കാൻ സാദ്ധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് ഇപ്പോൾ തീരുമാനം മരവിപ്പിച്ചത്. ഭാസ്‌കര കാരണവരെ മകന്റെ ഭാര്യയായ ഷെറിൻ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.

    ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂൺ 11ന് ആണ് കാരണവർ കൊലക്കേസിൽ വിധി വരുന്നത്. ജൂൺ 11 ന് ആണു മാവേലിക്കര അതിവേഗ കോടതി ശിക്ഷിച്ച് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്.

    തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വെയിൽ കൊള്ളാതിരിക്കാൻ ഇവർക്കു ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചിൽ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ്.

    സംസ്ഥാനത്തെ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വനിതാ തടവുകാരിൽ പരോൾ നേടുന്ന കാര്യത്തിൽ ഷെറിനായിരുന്നു ഒന്നാം സ്ഥാനത്ത്. ആറു വർഷത്തിനിടെ 22 തവണയായി ഇവർക്കു ലഭിച്ചത് 444 ദിവസത്തെ പരോൾ. 2012 മാർച്ചിനും ഈ വർഷം ജനുവരിക്കുമിടയിൽ 345 ദിവസത്തെ സാധാരണ പരോൾ. 2012 ഓഗസ്റ്റ് മുതൽ 2017 ഒക്ടോബർ വരെ 92 ദിവസത്തെ അടിയന്തര പരോൾ. ഹൈക്കോടതിയിൽനിന്ന് ഒരാഴ്ചത്തെ അടിയന്തര പരോൾ കൂടി ലഭിച്ചു. തടവുകാർക്ക് ശിക്ഷാ ഇളവു നൽകാൻ സംസ്ഥാന സർക്കാർ ഗവർണർക്ക് നൽകിയ ആദ്യ പട്ടികയിലും ഇവർ ഇടം നേടിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഗുരുതര സുരക്ഷാവീഴ്ച വെളിവാക്കി സിസിടിവി ദൃശ്യങ്ങൾ
    27/07/2025
    ഇ പി അബ്ദുറഹ്‌മാന് നാട്ടിൽ ആദരം
    27/07/2025
    തിരുവനന്തപുരത്ത് കൂട്‌ വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് നേരെ കടുവ ആക്രമണം
    27/07/2025
    അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ മരിച്ചു
    27/07/2025
    ഒമാനിൽ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ചു; രണ്ട് ഇന്ത്യൻ പൗരന്മാർ പിടിയിൽ
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.