വാഷിംഗ്ടൺ– അമേരിക്കയിലെ അരിസോണയിലുള്ള ഒരു ചെറിയ വിമാനത്താവളത്തിൽ വിമാനം തകർന്നു വീണ് രണ്ട് പേർ മരിച്ചു. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് തെന്നിമാറിയ വിമാനത്തിന് ഉടൻ തന്നെ തീപിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. റൺവേയിൽ നിന്ന് പുറത്തേക്ക് പോയ വിമാനം നിമിഷങ്ങൾക്കകം തീഗോളമായി മാറിയെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ മരിച്ച രണ്ടുപേരുടെയും വ്യക്തിവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവർ ഒഴികെ മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഈ അപകടത്തിൽ മറ്റ് വിമാനങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



