റോം– പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. മിഡിൽ ഈസ്റ്റിലെ സൈനിക നടപടികൾക്കായി ആയുധങ്ങൾ വഹിച്ചുകൊണ്ടുള്ള യുഎസ് വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് ഇറ്റലി പ്രഖ്യാപിച്ചു. സ്പെയിൻ സമാനമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ആഗോള സാഹചര്യം സമീപ ദശകങ്ങളിലെ ഏറ്റവും അപകടകരമായ നിലയിലാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 1945-ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തെ പരാമർശിച്ച അദ്ദേഹം, നിലവിലെ സംഘർഷം അത്യന്തം ഭീതിജനകമായ രീതിയിൽ വഷളാകാൻ സാധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ ഓർമ്മിപ്പിച്ചത്. മേഖലയിൽ കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവരും സംയമനം പാലിക്കണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



