തെഹ്‌റാന്‍ – മിഡില്‍ ഈസ്റ്റിലെ മൂന്ന് മാസത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രം അമേരിക്കക്ക് പരാജയമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ഈ കരാര്‍ അമേരിക്കയുടെ പരാജയമാണ്. ജനങ്ങള്‍ ഇത് കാണുകയും സ്വയം വിധിക്കുകയും ചെയ്യുമെന്ന് ഇരു കക്ഷികളും ധാരണാപത്രത്തിന്റെ വാചകം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാത്രി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ സംസാരിച്ച ഖാലിബാഫ് പറഞ്ഞു. അമേരിക്കയുമായുള്ള ധാരണാപത്രത്തില്‍ നിശ്ചയിച്ചിട്ടുള്ള 60 ദിവസത്തെ ഫീസ് രഹിത കാലയളവിനുശേഷം, അന്തിമ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വരെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ഫീസ് ചുമത്താന്‍ ഉദ്ദേശിക്കുന്നു. യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് കടലിടുക്ക് തിരിച്ചുപോകില്ല. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് പരമാധികാര അവകാശമുണ്ട്. തീര്‍ച്ചയായും കടലിടുക്കില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് തങ്ങള്‍ ഫീസ് ഈടാക്കുമെന്നും ഖാലിബാഫ് വ്യക്കമാക്കി.