Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 14
    Breaking:
    • സംസ്ഥാന ചരിത്രത്തിൽ ആദ്യം; ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ സുഗതൻ
    • ചൈനീസ് മൃഗശാലയിൽ കടുവയുടെ ആക്രമണം; മകളെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം
    • ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും; കപ്പലുകൾക്ക് 20% ഫീസ് ഏർപ്പെടുത്തുമെന്ന് ട്രംപ്
    • മുൻ ഖത്തർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം നേരിട്ട് അറിയിച്ച് സൗദി
    • അഹ്‌മദിനെജാദിനെ ചാരനാക്കാൻ ഇസ്രായേൽ നടത്തിയ നീക്കം പാളി; മുൻ ഇറാൻ പ്രസിഡന്റ് വീട്ടുതടങ്കലെന്ന് വെളിപ്പെടുത്തൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»UK

    യുകെയിൽ മലയാളി ഡോക്ടർ കൊല്ലപ്പെട്ട സംഭവം: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2026 UK Crime World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ: യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോൺ സ്വന്തം വസതിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യുകെ മലയാളി സമൂഹത്തെയാകെ നടുക്കിയ ദുരന്ത വാർത്ത പുറത്തുവരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ വിദ്യാർത്ഥിനിയായിരുന്ന അച്ചാമ്മ ജോൺ, യുകെയിൽ ഏറെ പ്രശസ്തയായ ഹിസ്റ്റോപതോളജിസ്റ്റും സ്കിൻ കാൻസർ രോഗനിർണ്ണയ രംഗത്തെ പ്രമുഖ വിദഗ്ദ്ധയുമായിരുന്നു.

    ​ഞായറാഴ്ച വൈകുന്നേരം മിൽട്ടൺ കീൻസിലെ വൂൾവർട്ടൺ പ്രദേശത്തെ ഈസ്റ്റ് മൂർ ഡ്രൈവിലുള്ള ദമ്പതികളുടെ വസതിയിൽ നിന്നാണ് പോലീസിന് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ അച്ചാമ്മ ജോണിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന ഇവരുടെ 58 വയസ്സുകാരനായ ഭർത്താവിനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ ഏറെ പ്രിയങ്കരിയായ ഡോക്ടറായിരുന്നു അച്ചാമ്മ ജോൺ. ഒദ്യോഗിക ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചെങ്കിലും ഇവരുടെ കുടുംബജീവിതത്തിൽ ദമ്പതികൾക്കിടയിൽ ദീർഘനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരമുണ്ടായ കടുത്ത വാക്കേറ്റമാണ് ഒടുവിൽ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

    ​പ്രാദേശിക ദേവാലയത്തിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ദമ്പതികൾ, പൊതുവേ മറ്റ് മലയാളി കൂട്ടായ്മകളിൽ നിന്നും സാമൂഹിക പരിപാടികളിൽ നിന്നും അകന്നുമാറിയാണ് ജീവിച്ചിരുന്നത്. നിലവിൽ അറസ്റ്റിലായ പ്രതിയെ പോലീസ് സ്റ്റേഷനിൽ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്. കൊല്ലപ്പെട്ട ഡോക്ടറുടെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും നിലവിൽ പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    malayali doctor Murder
    Latest News
    സംസ്ഥാന ചരിത്രത്തിൽ ആദ്യം; ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ സുഗതൻ
    14/07/2026
    ചൈനീസ് മൃഗശാലയിൽ കടുവയുടെ ആക്രമണം; മകളെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം
    14/07/2026
    ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും; കപ്പലുകൾക്ക് 20% ഫീസ് ഏർപ്പെടുത്തുമെന്ന് ട്രംപ്
    14/07/2026
    മുൻ ഖത്തർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം നേരിട്ട് അറിയിച്ച് സൗദി
    14/07/2026
    അഹ്‌മദിനെജാദിനെ ചാരനാക്കാൻ ഇസ്രായേൽ നടത്തിയ നീക്കം പാളി; മുൻ ഇറാൻ പ്രസിഡന്റ് വീട്ടുതടങ്കലെന്ന് വെളിപ്പെടുത്തൽ
    14/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.