ലണ്ടൻ– വിമാനത്തിൽ യാത്ര ചെയ്യവേ പെൺകുട്ടിയെ ശല്യം ചെയ്ത ഇന്ത്യൻ പൗരന് തടവ് ശിക്ഷ. പ്രതിയായ ജാവേദ് ഇനാംദാറിന് 21 മാസത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്. 2024 ഡിസംബർ 14ന് മുംബൈയിൽ നിന്നും ലണ്ടനിലേക്ക് പറന്ന് ബ്രിട്ടീഷ് എയർവേഴ്സിൽ യാത്ര ചെയ്യവേയാണ് ഇയാൾ 12 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ ശല്യം ചെയ്തത്.
രണ്ടു കുട്ടികളുടെ പിതാവായ പ്രതി അർദ്ധരാത്രി പെൺകുട്ടി ഉറങ്ങുമ്പോൾ കയറി പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉറക്കം ഉണർന്ന കുട്ടി കരയുകയും ഇയാളെ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് വിമാനത്തിലെ ജീവനക്കാരൻ മൊഴി നൽകി. പെൺകുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാൻ ശ്രമിച്ചതായും ജീവനക്കാരൻ മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



