Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    • ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    • പേ വിഷബാധ: സമഗ്ര ചികിത്സയും ബോധവൽക്കരണവും ഉറപ്പാക്കണം – ഐ.എം.എ. സെമിനാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Diaspora

    അസാധാരണ കഴിവുണ്ടോ? അമേരിക്കയിലേക്ക് പറക്കാം; അറിയാം ഒ വൺ വിസയെപ്പറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2025 Diaspora Business Pravasam Top News Travel 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഒ വൺ വിസയാണ് ഇപ്പോൾ ഇന്ത്യൻ പ്രൊഫഷണലുകളെ ആകർഷിക്കുന്നത്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വിവിധ മേഖലകളിൽ നൈപുണ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അമേരിക്കയിലേക്ക് കുടിയേറാൻ വഴിയൊരുക്കുന്ന എച്ച് 1 ബി വിസയുടെ അപ്രൂവൽ നിരക്ക് ഈയിടെയായി കുറഞ്ഞുവരുന്നതായി വ്യാപക പരാതിയുണ്ട്. മുൻകാലങ്ങളിൽ അപേക്ഷിക്കുന്ന മിക്കവർക്കും വിസ ലഭ്യമായിരുന്നെങ്കിൽ സമീപകാലത്ത്, പ്രത്യേകിച്ചും ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിനെ തുടർന്ന് ഇതിൽ കാര്യമായ ഇടിവുണ്ടായി. ഓരോ വർഷവും വിസ ലഭിക്കുന്ന 85,000 പേരിൽ സിംഹഭാഗവും നേരത്തെ ഇന്ത്യക്കാർക്കായിരുന്നെങ്കിൽ മറ്റ് രാജ്യക്കാരിൽ നിന്നുള്ള മത്സരവും വർധിച്ചിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം അപേക്ഷിക്കുന്നവരിൽ 37 ശതമാനം പേർക്കു മാത്രമേ എച്ച് 1 ബി വിസ അനുവദിക്കുന്നുള്ളൂ.

    ഈ സാഹചര്യത്തിൽ സ്‌റ്റെം (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാതമാറ്റിക്‌സ്), ബിസിനസ്, ആർട്‌സ്, അത്‌ലറ്റിക്‌സ് മേഖലകളിൽ മികവുള്ളവർക്ക് ഭാഗ്യം പരീക്ഷിക്കാവുന്ന മറ്റൊരു വിസ പ്രോഗ്രാം ഉണ്ട്. ഒ വൺ (O-1) എന്നാണ് ഇത് അറിയപ്പെടുന്നത്. കർശനമായ എട്ട് മാനദണ്ഡങ്ങളിൽ മൂന്നെണ്ണം എങ്കിലും പാലിക്കുന്നുണ്ടെങ്കിൽ ലഭ്യമാകുന്ന ഈ വിസയ്ക്ക് എച്ച് 1 ബിയെ അപേക്ഷിച്ച് മേന്മകൾ പലതുണ്ട്. അനുവദിക്കപ്പെടുന്ന എണ്ണത്തിന് പരിധിയില്ല, 93 ശതമാനം അപ്രൂവൽ റേറ്റ്, ആദ്യം മൂന്നു വർഷ വാലിഡിറ്റിയും പിന്നീട് എത്ര വേണമെങ്കിലും എക്സ്റ്റൻഡ് ചെയ്യാനുള്ള സൗകര്യവുമെല്ലാം ഇവയിൽ പെട്ടതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2020-ൽ 8,838 പേർക്കാണ് ഒ വൺ വിസ നൽകിയതെങ്കിൽ 2023 ആയപ്പോഴേക്കും അത് 18,994 ആയി ഉയർന്നു. ഈ പ്രോഗ്രാം വഴി യുഎസ്സിലേക്ക് ചേക്കേറുന്ന എണ്ണക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ട്. നിലവിൽ യുകെയ്ക്കും ബ്രസീലിനും പിറകിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലെ എഐ ഗവേഷണങ്ങൾക്കും സംരംഭങ്ങൾക്കും കലാ-കായിക രംഗങ്ങളിലും ഇന്ത്യൻ ബുദ്ധിയും ശക്തിയും ഒരു നിർണായക ഘടകം ആണെന്നതിനാൽ ഒ വൺ വിസ വഴി പ്രവേശനം കുടിയേറുന്നവരുടെ എണ്ണം വർധിക്കാനേ തരമുള്ളൂ.

    ഗൂഗിൾ, ടെസ്ല, മക്കിൻസി തുടങ്ങിയ വൻകിട കോർപറേറ്റുകളെല്ലാം ഒ വൺ വിസയെ വ്യാപകമായി സ്‌പോൺസർ ചെയ്യുന്നുണ്ട്. ഹാവാർഡ്, യേൽ തുടങ്ങിയ യൂണിവേഴ്‌സിറ്റികളും ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഈ വഴിയാണ്. എഐ ഗവേഷണ രംഗത്തുണ്ടായ അതിവേഗ വളർച്ച, പേരെടുത്ത ഇന്ത്യൻ ടെക്കികൾക്ക് അവസരം വർധിപ്പിക്കുന്നുണ്ട്.

    ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ്, അത്‌ലറ്റിക്‌സ് തുടങ്ങിയ മേഖലകളിൽ ദേശീയ, അന്തർദേശീയ മേഖലകളിൽ പേരെടുത്തവർക്ക് ഒ വൺ എ (O-1A) പ്രോഗ്രാം വഴിയും സിനിമ, ടിവി രംഗങ്ങളിൽ അസാമാന്യ പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഒ വൺ ബി (O-1B) പ്രോഗ്രാം വഴിയുമാണ് വിസ അനുവദിക്കുന്നത്. അതതു മേഖലകളിൽ പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ളതാണ് വിസ.

    അന്താരാഷ്ട്ര പ്രസിദ്ധിയുള്ള അവാർഡ്, അസാമാന്യ പ്രകടനം സാക്ഷ്യപ്പെടുത്തുന്ന അന്താരാഷ്ട്ര സർട്ടിഫിക്കറ്റ്, നേട്ടത്തെപ്പറ്റി പ്രധാന മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ, മറ്റുള്ളവരുടെ വർക്കുകൾ വിലയിരുത്തൽ, അതതു മേഖലകളിൽ തനതായ വലിയ സംഭാവനകൾ, ഉയർന്ന ശമ്പളം, അറിയപ്പെട്ട സ്ഥാപനങ്ങളിൽ വലിയ സ്ഥാനങ്ങൾ തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. ഇവയിൽ മൂന്നെണ്ണമെങ്കിലും ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. കഴിവും പ്രസിദ്ധിയും മാത്രം മാദനണ്ഡമാക്കിയാണ് വിസ അനുവദിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    How to migrate to US using O-1 visa O-1 Visa program കുടിയേറാം വിസ
    Latest News
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025
    മയക്കുമരുന്ന് കടത്ത്: അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി
    28/06/2025
    ലോക പരിസ്ഥിതി ദിനം: ജിദ്ദയിൽ ഐ.സി.എഫ്. മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം
    28/06/2025
    പേ വിഷബാധ: സമഗ്ര ചികിത്സയും ബോധവൽക്കരണവും ഉറപ്പാക്കണം – ഐ.എം.എ. സെമിനാർ
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version