Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    • ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ

    B Zayed AliBy B Zayed Ali28/06/2025 Crime India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കൊൽക്കത്ത കൂട്ട ബലാത്സംഗം മൂന്നു പേർ അറസ്റ്റിൽ
    കൊൽക്കത്ത കൂട്ട ബലാത്സംഗം മൂന്നു പേർ അറസ്റ്റിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത: സൗത്ത് കൽക്കട്ട ലോ കോളേജിൽ നിയമവിദ്യാർത്ഥിനി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ മൂന്നു പേരെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തവരിൽ രണ്ടുപേർ ഇതേ കോളേജിലെ വിദ്യാർത്ഥികളും മറ്റൊരാൾ പൂർവ വിദ്യാർത്ഥിയുമാണ്. ജൂൺ 26-നാണ് ഇരയാക്കപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.

    കോളേജിലെ സ്റ്റാഫും പൂർവവിദ്യാർത്ഥിയുമായ മൊനോജിത് മിശ്ര (31), വിദ്യാർത്ഥികളായ സൈബ് അഹമ്മദ് (19), പ്രമിത് മുഖർജി (20) എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ അലിപോർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ജൂലൈ ഒന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാഴാഴ്ച വൈകിട്ട് പഠനത്തിന്റെ ഭാഗമായി താൻ ക്യാംപസിൽ പോയപ്പോഴാണ് പ്രതികൾ പിടിച്ചുവെക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തതെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു. വൈകിട്ട് 6.10 വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ, വിദ്യാർത്ഥികൾ ക്യാംപസ് വിട്ട് പോകാൻ തുടങ്ങിയപ്പോൾ പ്രതികളിലൊരാൾ വിദ്യാർത്ഥിനിയോട് കുറച്ചുകൂടി സമയം നിൽക്കാൻ ആവശ്യപ്പെട്ടു.

    ‘അയാൾ എന്നെ യൂണിയൻ റൂമിന് പുറത്തേക്ക് വിളിക്കുകയും ഒന്നാം ദിവസം മുതൽ തന്നെ എന്നോട് ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. വിവാഹം ചെയ്യാനും നിർബന്ധിച്ചു’ – പരാതിയിൽ പറയുന്നു. ഇത് ഇഷ്ടപ്പെടാതെ ബാഗെടുത്ത് താൻ പുറത്തേക്കു പോകാൻ ശ്രമിച്ചപ്പോൾ രണ്ടുപേർ മുറിക്കു പുറത്തുനിന്ന് വാതിൽ പൂട്ടി. പെട്ടെന്നു തന്നെ അയാൾ തന്നെ പിടികൂടി വാഷ്‌റൂമിനടുത്തേക്ക് കൊണ്ടുപോവുകയും ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്തു.

    താൻ പ്രധാന പ്രതിയുടെ കാലുപിടിച്ചു കരഞ്ഞിട്ടും വെറുതെ വിട്ടില്ലെന്നും മറ്റു രണ്ടു പ്രതികൾ നോക്കിനിൽക്കെ അയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തന്നെ പീഡിപ്പിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയും പുറത്തു പറഞ്ഞാൽ ഇത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി പത്തു മണിക്കു ശേഷമാണ് മുറിയിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചത്.

    സംഭവത്തിനു ശേഷം പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഉദ്യോഗസ്ഥർ പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

    മെഡിക്കൽ പരിശോധന പരാതിയെ സാധൂകരിക്കുന്നതാണെന്നും ലൈംഗികാതിക്രമം നടത്തിയതിന്റെ പരിക്കുകൾ വിദ്യാർത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടെന്നും പൊലീസ് പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    14/03/2026
    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    14/03/2026
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version