ജിദ്ദ: സോനാ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ജിദ്ദ ബലദിലുള്ള ഗോള്‍ഡ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനേജിംഗ് ഡയരക്ടര്‍ വിവേക് മോഹനും പത്നി ശ്രുതി വിവേകും ഉദ്ഘാടനം ചെയ്തു. ജിദ്ദ ഷോറൂം മാനേജര്‍ അബ്ദുല്‍ റഹ്മാന്‍ ഹുസൈന്‍ അലി സിക്കന്ദര്‍ക്ക് ആദ്യ വില്പന കൈമാറി. സൗദി അറേബ്യയില്‍ ആദ്യമായി 22 കാരറ്റ് സ്വര്‍ണ്ണം പരിചയപ്പെടുത്തിയ സോനാ ഗോള്‍ഡ് & ഡയമണ്ട്സ് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷവേളയിലാണ്.
ഇതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഉള്ള എല്ലാ ഷോറൂമുകളിലും ഡിസംബര്‍ 15 മുതല്‍ ആകര്‍ഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലായി ഒന്‍പത് ഷോറൂമുകളാണ് സോനക്കുള്ളത്. 2025 ജനുവരിയില്‍ ബഹ്‌റൈന്‍ ലുലു മാളില്‍ സോനാ ഗോള്‍ഡ് & ഡയമണ്ട്സിന്‍റെ പുതിയ ഷോറൂം കൂടി തുറക്കും.
അടുത്ത വർഷം ജി.സി.സി രാജ്യങ്ങളില്‍ 15 ഷോറൂമുകള്‍ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെട്ടിനാട്, രത്നം, സൂഫി, ഇലക്ട്രോഫോമിംഗ് ആൻ്റിക് തുടങ്ങി നവീനവും പൗരാണികവുമായ ആഭരണങ്ങളുടെ കമനീയമായ കലവറ തന്നെ എല്ലാ ഷോറൂമുകളിലും സോനാ ഉപഭോക്താക്കള്‍ക്കായി ഒരുക്കി വെച്ചതായി അധികൃതർ അറിയിച്ചു. സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത് കൊണ്ട് തന്നെ ആഭരണങ്ങളുടെ ഗുണമേന്മയും 916 പരിശുദ്ധിയും പൂര്‍ണ്ണമായും ഉറപ്പാക്കിയാണ് സോനാ ആഭരണങ്ങളെല്ലാം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. അമീറ അല്‍ അനീസി, മുഹമ്മദ് ഖഹ്ത്താനി, അബ്ദുല്‍ റഹ്മാന്‍, ജിൻഷാദ്, സുരേഷ്, ശ്രീജിത്ത്, പ്രഭുദാസ്, ഷീബ മജീദ്, മനു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.