കൊച്ചി – സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 75,760 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് വില 9,470 രൂപയായി.
കഴിഞ്ഞ ആഗസ്റ്റ് 8 ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരത്തിലേക്ക് തന്നെ സ്വർണവില വീണ്ടും എത്തിയിരിക്കുകയാണ്. റെക്കോര്‍ഡ് ഉയരത്തിന് ശേഷം 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം വീണ്ടും ഉയര്‍ന്നാണ് ഈ നിലയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group