കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 94,520 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 11,815 രൂപയായി. ഇന്നലെ സർവകലാ റെക്കോഡിട്ട് തുടങ്ങിയ സ്വർണവില മൂന്ന് തവണയാണ് മാറി മറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ 94,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് പവന് 1200 രൂപ കുറഞ്ഞ് 93,160 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ വൈകുന്നേരം വീണ്ടും വില ഉയർന്നു. ഡോളര്‍ ദുര്‍ബലമാകുന്നതും ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതുമാണ് സ്വര്‍ണവില ഈ വിധത്തില്‍ കുതിച്ചുയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണവില വീണ്ടും ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group