കൊച്ചി – സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 74,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 9315 രൂപയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഒന്നിടവിട്ട ദിവസങ്ങളിൽ വില കൂടിയും കുറഞ്ഞും നിൽക്കുന്നതാണ് വിപണിയിൽ ദൃശ്യമായത്. ഈ മാസം എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group