കൊച്ചി – റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സ്വർണവില ലക്ഷത്തിലേക്ക് എത്താൻ ഇനി ഏറെ ദൂരമില്ല. പവന് ഇന്ന് 2440 രൂപയാണ് വർധിച്ചത്. 97,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 305 രൂപ ഉയര്‍ന്ന് 12,170 രൂപയിലുമെത്തി. ഇതോടെ ഒരുലക്ഷം രൂപയിലേക്ക് വെറും 2,640 രൂപ അകലെയാണ് പവൻ. എന്നാൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടതായി വരും. രാജ്യാന്തരവിലയിലെ വൻ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. യുഎസ് ഗവൺമെന്റിന്റെ അടച്ചുപൂട്ടലും വില കുത്തനെ ഉയരുന്നതിന് വഴിയൊരുക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



