കൊച്ചി – സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞ് സ്വർണവില. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 73,880 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ പുതിയ വില. മൂന്ന് ദിവസം ഒരേ വിലയിൽ നിന്ന ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ 1900 രൂപയാണ് കുറഞ്ഞത്. 75,760 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഉയർന്ന വില. ഇതിനു ശേഷം വില കുറഞ്ഞല്ലാതെ വർധന ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group