കൊച്ചി– ഈ മാസം ആദ്യം മുതൽ വൻ കുതിപ്പ് നടത്തിയ സ്വർണവില കഴിഞ്ഞ മൂന്നാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നു. ആഗസത് മാസം തുടക്കത്തിൽ ഒരു പവന് 73200 രൂപയിൽ നിന്ന് മുകളിലേക്ക് പോയ സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 73,440 രൂപയാണ്. ആഗസ്ത് 1ന് ആദ്യത്തിൽ പവന് 73,200 രൂപയായിരുന്നു. പിന്നീട് വിലയിൽ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. ആഗസ്ത് 8നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 75,760 രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സ്വർണത്തിന് 73,880 രൂപയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group