Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, July 5
    Breaking:
    • ലോകകപ്പ്; ഇംഗ്ലണ്ടിന് മെക്സിക്കൻ പരീക്ഷ
    • ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
    • ചരിത്ര ശാപം തീർക്കാൻ ബ്രസീൽ; ഹാലൻഡോ അതോ വിനീഷ്യസോ?
    • ആഗോള സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു, മോഡേൺ അറേബ്യയുമായി ധാരണയിൽ
    • ഇത്തിഹാദ് റെയിൽ യു.എ.ഇയിൽ ടൂറിസം മേഖലയുടെ വികസന കുതിപ്പിന് കരുത്തുപകരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    ആഗോള സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു, മോഡേൺ അറേബ്യയുമായി ധാരണയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2026 Business Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    deli stationary saudi arabia modern stationary jeddah
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ആഗോള തലത്തിൽ മുൻനിരയിലുള്ള ചൈനീസ് സ്റ്റേഷനറി ബ്രാൻഡായ ഡെലി സൗദി അറേബ്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. സൗദിയിലെ പ്രമുഖ സ്റ്റേഷനറി വിതരണ കമ്പനിയായ മോഡേൺ അറേബ്യയുമായി കൈകോർത്താണ് സാന്നിധ്യം ശക്തിപ്പെടുത്തുന്നത്. സൗദിയിലുടനീളം ഡെലി ഷോറൂമുകളും വിതരണ ശൃംഖലയും സ്ഥാപിക്കാൻ കരാറിലെത്തിയതായി ഇരു കമ്പനികളുടേയും പ്രതിനിധികൾ അറിയിച്ചു. ഡെലിയുടെ പതിനായിരത്തിലധികം ഉൽപ്പന്നങ്ങളാണ് ഇതുവഴി സൗദി വിപണിയിൽ ലഭ്യമാക്കുക.

    ഈ സംയുക്ത സംരംഭത്തിന്റെയും നൂതന ഉൽപ്പന്നങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനവും ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രദർശനവും തിങ്കളാഴ്ച (ജൂലൈ 6) ജിദ്ദയിലെ മദീനാ റോഡിലുള്ള മാരിയറ്റ് ഹോട്ടലിൽ നടക്കും. രാവിലെ ഒമ്പതിന് എക്സിബിഷൻ ആരംഭിക്കും. സൗദിയിലുടനീളം ഡെലിയുടെ സ്വന്തം ഷോറൂമുകൾ ആരംഭിക്കുന്നതിനൊപ്പം ശക്തമായ ഹോൾസെയിൽ, റീറ്റെയ്ൽ വിതരണ ശൃംഖലയും കമ്പനി വികസിപ്പിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1981-ൽ സ്ഥാപിതമായ ഡെലി ഗ്രൂപ്പ്, ഉൽപ്പാദനശേഷിയിൽ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷനറി നിർമ്മാതാക്കളാണ്. 150ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഡെലിക്ക് വിവിധ ഏഷ്യൻ രാജ്യങ്ങളിൽ അത്യാധുനിക ഫാക്ടറികളുണ്ട്. ഓഫിസ്, സ്കൂൾ സ്റ്റേഷനറി ഉൽപ്പന്നങ്ങളാണ് ഡെലി പ്രധാനമായും വിപണിയിലെത്തിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ, പ്രൊഫഷനലുകൾ, ആർട്ടിസ്റ്റുകൾ എന്നിവർക്കായി 24 വിഭാഗങ്ങളിലായി ഇരുപതിനായിരത്തിലധികം വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുണ്ട്. പേനകൾ, ഡെസ്ക്ടോപ്പ് ഓഫീസ് സപ്ലൈസ്, കാൽക്കുലേറ്ററുകൾ, വൈറ്റ് ബോർഡുകൾ, ഓഫീസ് അപ്ലയൻസസ് എന്നിവയ്ക്ക് പുറമെ പ്രീമിയം ആർട്ട് ലൈനുകളും കായിക പ്രേമികൾക്കായുള്ള ‘അഗ്നൈറ്റ്’ സ്പോർട്സ് ബ്രാൻഡും ഇതിൽ ഉൾപ്പെടുന്നു.

    സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ വർദ്ധിച്ചുവരുന്ന ബിസിനസ്സ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മികച്ചതും ചെലവ് കുറഞ്ഞതുമായ ഓഫീസ്, സ്കൂൾ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാൻ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. പ്രാദേശിക വിപണിയിലെ മോഡേൺ അറേബ്യയുടെ അനുഭവസമ്പത്തും, ഡെലിയുടെ ആഗോള ഉൽപ്പാദന ക്ഷമതയും ഒത്തുചേരുമ്പോൾ സൗദിയിലെ സ്റ്റേഷനറി വിപണിയിൽ ഇതൊരു പുതിയ മുന്നേറ്റമായിരിക്കുമെന്ന് ഡെലി മിഡിൽ ഈസ്റ്റ് മാനേജർ അബ്ദുൽ ഷാക്കിർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ  മോഡേൺ അറേബ്യ പ്രതിനിധി ഉസാം അൽ ഗാംദി,ഡെലി, ഡെലി പ്രതിനിധി കാർട്ടർ എന്നിവരും പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോകകപ്പ്; ഇംഗ്ലണ്ടിന് മെക്സിക്കൻ പരീക്ഷ
    05/07/2026
    ജിദ്ദ മുൻ പ്രവാസി ഹംസ ബീമാപള്ളി നാട്ടിൽ നിര്യാതനായി
    05/07/2026
    ചരിത്ര ശാപം തീർക്കാൻ ബ്രസീൽ; ഹാലൻഡോ അതോ വിനീഷ്യസോ?
    05/07/2026
    ആഗോള സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു, മോഡേൺ അറേബ്യയുമായി ധാരണയിൽ
    05/07/2026
    ഇത്തിഹാദ് റെയിൽ യു.എ.ഇയിൽ ടൂറിസം മേഖലയുടെ വികസന കുതിപ്പിന് കരുത്തുപകരും
    05/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version