ന്യൂയോര്‍ക്ക് – ഗാസയിൽ സ്ഥിരമായി വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ കരട് പ്രമേയം വീണ്ടും വിറ്റോ ചെയ്ത് അമേരിക്ക. ഗാസയിൽ ഉടമ്പടികൾ ഒന്നുമില്ലാതെ, ഗാസയിൽ ഇസ്രായിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുകളയാനുമുള്ള പ്രമേയമാണ് അമേരിക്ക വിറ്റോ പവർ ഉപയോഗിച്ച് തള്ളിക്കളഞ്ഞത്. 15 അംഗ കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട പത്താംഗങ്ങൾ തയ്യാറാക്കിയ പ്രമേയം 14 അംഗങ്ങളും പിന്തുണച്ചപ്പോൾ അമേരിക്ക മാത്രമാണ് എതിർത്തത്. ഇതോടെ ആറു തവണയാണ് അമേരിക്ക ഗാസ പ്രമേയം തള്ളികളഞ്ഞത്.
ഇസ്രായിലിനെയും ഹമാസിനെയും ഒരുപോലെ കാണാൻ പറ്റില്ല എന്നു പറഞ്ഞാണ് യുഎസ് പ്രതിനിധി പ്രമേയത്തെ എതിർത്തത്. ഹമാസ് ഉടൻ കീഴടങ്ങി ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നും, അതിനു വേണ്ടി മാത്രമാണ് അമേരിക്ക ഇസ്രായിലിന്റെ കൂടെ നിൽക്കുന്നതെന്നും യുഎസ് പ്രതിനിധിയായ മോർഗൻ ഒർടാഗസ് അഭിപ്രായപ്പെട്ടു.
ഇസ്രായിൽ ചെയുന്ന വംശഹത്യക്ക് പൂർണ്ണപങ്കാളിത്തം അമേരിക്ക നൽകുന്നുണ്ടെന്നും അതിനവർ വിറ്റോ പവർ ദുരുപയോഗം ചെയ്യുകയാണെന്നും ഹമാസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിൽ എല്ലാ രാജ്യങ്ങളും ഒരേ സ്വരത്തിൽ എതിർക്കുന്നത് അമേരിക്കയും ഇസ്രായിലും അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുന്നതിന് ഈ വോട്ടെടുപ്പ് കൂടുതൽ എടുത്തു കാണിക്കുന്നുണ്ട്.
യുഎസ് ഉപയോഗിച്ച വിറ്റോ പവറിന് എതിരെ മറ്റു 14 അംഗങ്ങൾ എതിർത്തതും ഇതിനു തെളിവാണ്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കക്കും ഇസ്രായിലിനും ലോകത്തിന്റെ പല ഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.
അമേരിക്ക വിറ്റോ പവർ ദുരുപയോഗം ചെയ്തതിനെ യൂറോപ്യൻ
നയതന്ത്രജ്ഞനും എതിർത്തു. യുഎസിന്റെ വിറ്റോ പവറിനെ ഭയന്ന് ഒന്നും ചെയ്യാതിരിക്കു എന്ന ആശയം തെറ്റാണെന്നും, ഞങ്ങൾ ഇനിയും യുദ്ധം അവസാനിപ്പിക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.