Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    • നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Aero

    സാങ്കേതിക പിഴവ്: രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കി

    മലയാളം ന്യൂസ്By മലയാളം ന്യൂസ്16/06/2025 Aero India Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    എയർ ഇന്ത്യ വിമാനം
    സാങ്കേതിക പ്രശ്നം: എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: പറക്കലിനിടെ സാങ്കേതിക തകരാർ കാരണം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 4.25 ന് റാഞ്ചിയിലേക്ക് പുറപ്പെട്ട എഐ 9695 വിമാനമാണ് തിരിച്ചിറക്കിയത്.

    സാങ്കേതിക തകരാർ കാരണം ഇന്ന് തിരിച്ചിറക്കുന്ന രണ്ടാമത്തെ എയർ ഇന്ത്യ വിമാനമാണിത്. ഉച്ചയ്ക്ക് പ്രാദേശിക സമയം 12.16 ന് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എഐ 315 വിമാനം ഒന്നര മണിക്കൂർ ആകാശത്തു ചെലവഴിച്ചശേഷം തിരിച്ചിറക്കിയിരുന്നു. ഈ വിമാനം നാളെ രാവിലെ 8.50 ന് വീണ്ടും പുറപ്പെടും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡൽഹി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ നിന്ന് 4.25 ന് പുറപ്പെട്ട എഐ 9695 വിമാനം 6.20 ന് റാഞ്ചിയിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ, പറന്നുയർന്ന് അൽപസമയത്തിനകം വിമാനം ഡൽഹി എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും തിരിച്ചിറങ്ങാൻ അനുമതി തേടുകയുമായിരുന്നു.

    പ്രശ്‌നം പരിഹരിച്ച ശേഷം 7.25 ന് പറന്നുയർന്ന വിമാനം 9.35 ന് റാഞ്ചി ബിർസ മുണ്ട എയർപോർട്ടിൽ ഇറങ്ങുമെന്നാണ് വിവരം. എന്താണ് വിമാനത്തിന്റെ സാങ്കേതിക പിഴവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

    മൂന്നര മണിക്കൂറിലേറെ വൈകി ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട ബോയിങ് 787 വിമാനമാണ് ഒരു മണിക്കൂറോളം പറന്ന ശേഷം ചെക് ലാപ് കോക് വിമാനത്താവളത്തിലേക്കു തന്നെ മടങ്ങിയത്. സാങ്കേതിക കാരണങ്ങളാൽ ഇന്ത്യയിലേക്കുള്ള യാത്ര തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഹോങ്കോങ്ങിലേക്ക് തിരിച്ചുവരികയാണെന്നും എയർ ട്രാഫിക് കൺട്രോളുമായി പൈലറ്റ് നടത്തുന്ന സംഭാഷണം ഇന്ത്യാ ടുഡേ പുറത്തുവിട്ടു.

    The pilots of the Air India flight to Delhi that returned to Hong Kong after nearly 90 minutes of take-off didn't want to continue their journey after a suspected technical glitch was detected in the aircraft. The flight took-off for Delhi on Monday morning

    An audio of the… pic.twitter.com/oP2DTiF2xY

    — IndiaToday (@IndiaToday) June 16, 2025

    ഇതേ മോഡലിലുള്ള എഐ 171 വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് നിമിഷങ്ങൾക്കകം തകർന്നുവീണത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India Flights Returned
    Latest News
    ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    11/08/2025
    നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    11/08/2025
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version