Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 16
    Breaking:
    • ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    • സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    • മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    • ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    • ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Aero

    ഡോക്ടർ ജോലി രാജിവെച്ച് മക്കളോടൊപ്പം പുതുജീവിതത്തിലേക്ക് വിമാനം കയറി; അന്ത്യയാത്രയാവും എന്നറിയാതെ…

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2025 Aero Accident Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നൊമ്പരമായി ആ സെൽഫി; കത്തിയമർന്നവരിൽ ലണ്ടനിലേക്ക് ചേക്കേറാനൊരുങ്ങിയ ഡോക്ടർ കുടുംബവും
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്: ലണ്ടനിൽ പുതിയ ജീവിതം തുടങ്ങുന്നതിനെക്കുറിച്ചുള്ള സ്വപ്‌നത്തിലാണ് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിനിയായ ഡോക്ടർ കോമി വ്യാസ് ഇന്നലെ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171-ാം നമ്പർ വിമാനത്തിൽ കയറിയത്. ആറു വർഷത്തോളമായി ലണ്ടനിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഭർത്താവ് പ്രതീക് ജോഷിക്കും മക്കളായ മിരായ, നകുൽ, പ്രദ്യുത് എന്നിവർക്കൊപ്പം വിമാനത്തിൽ കയറിയ ശേഷമുള്ള സെൽഫിയും അവർ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു.

    എന്നാൽ, സ്വപ്‌ന ജീവിതത്തിലേക്കുള്ള ടേക്ക് ഓഫിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ പൊലിഞ്ഞ 200-ലേറെ വിലപ്പെട്ട ജീവനുകളിൽ ആ അഞ്ചംഗം കുടുംബവും ഉൾപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉദയ്പൂരിലെ അറിയപ്പെടുന്ന ഡോക്ടറായ കോമി വ്യാസിന് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലണ്ടനിലേക്കുള്ള ക്ലിയറൻസ് ശരിയാകുന്നത്. കാര്യങ്ങളെല്ലാം ശരിയായതോടെ കുടുംബത്തെ കൂട്ടാൻ വേണ്ടി ഒരാഴ്ച മുമ്പ് പ്രതീക് ജോഷി ഏതാനും ദിവസങ്ങൾ മുമ്പ് നാട്ടിലെത്തി. ലണ്ടനിലേക്കു പോകുന്നതിന്റെ ഭാഗമായി ഡോ. കോമി വ്യാസ് ജോലി ചെയ്തിരുന്ന ഉദയ്പൂർ പസഫിക് ആശുപത്രിയിൽ നിന്ന് രാജിവെച്ചത് രണ്ടുദിവസം മുമ്പാണ്.

    ഡോ. പ്രതീകിന്റെ പിതാവ് ഉദയ്പൂരിലെ പ്രസിദ്ധനായ റേഡിയോളജിസ്റ്റും കോമിയുടെ പിതാവ് പിഡബ്ല്യുഡി ഓഫീസറുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ഇരുവരും കുടുംബസമേതം വിദേശത്തേക്ക് ചേക്കേറുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ട് വർഷങ്ങളായെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരും ഒരേ ആശുപത്രിയിലാണ് നേരത്തെ ജോലി ചെയ്തിരുന്നത്. ആറു വർഷം മുമ്പ് ലണ്ടനിലേക്ക് ചേക്കേറിയ പ്രതീക്, കുടുംബത്തെ കൂടെ കൂട്ടാൻ നിരന്തരം ശ്രമിച്ചിരുന്നു.

    ഡ്രീംലൈനർ വിമാനത്തിന്റെ രണ്ട് വശങ്ങളിലെ സീറ്റുകളിലായി പുഞ്ചിരി തൂകിക്കൊണ്ടുള്ള ഡോക്ടർ ദമ്പതികളുടെയും മക്കളുടെയും സെൽഫി രാജ്യത്തിന്റെ തന്നെ നൊമ്പരമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India Boeing Dr. Komi Vyas Plane crash ഡോക്ടർ കോമി വ്യാസ്
    Latest News
    ഉംറ തീർത്ഥാടക മക്കയിൽ നിര്യാതയായി
    16/01/2026
    സ്വർണ്ണനിധി തേടി ഖനനം ആരംഭിച്ച് കർണാടക സർക്കാർ
    16/01/2026
    മുസ്ലിം വോട്ടർമാരെ എസ്ഐആർ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ബിജെപി പ്രവർത്തകരുടെ ഭീഷണി; ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
    16/01/2026
    ഞങ്ങള്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല, ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍
    16/01/2026
    ജിദ്ദ ഇബ്നു തൈമിയ്യാ സെന്റർ സ്പോർട്സ് മത്സരങ്ങൾ ഇന്ന്
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version