ദുബൈ– പ്രവാസികൾക്കിടയിലും നാട്ടിലും ഉണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയ രണ്ട് സർവ്വീസുകൾ പുനരാരംഭിക്കും. തിരുവനന്തപുരം-ദുബൈ സർവ്വീസും തിരുവനന്തപുരം-അബൂദാബി സർവീസുമാണ് പുന:സ്ഥാപിച്ചത്.
ഈ മാസം 28ന് ആരംഭിക്കുന്ന ശീതകാല ഷെഡ്യൂളിലാണ് തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസ് ഏർപ്പെടുത്തിയത്. ആഴ്ചകളിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഈ സർവ്വീസ് ക്രമീച്ചരിക്കുന്നത്. ഡിസംബർ മൂന്ന് മുതലാണ് തിരുവന്തപുരം-അബൂദാബി സർവീസ് പുനരാരംഭിക്കുന്നത്. ഈ വിമാനം ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അബൂദാബിയിലേക്ക് തിരിച്ചും സർവീസ് നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group